1 ദിനവൃത്താന്തം
ഗ്രന്ഥകര്‍ത്താവ്
1 ദിനവൃത്താന്ത പുസ്തകം എഴുത്തുകാരനെ വ്യക്തമാക്കുന്നില്ല എന്നാല്‍ യഹൂദ പാരമ്പര്യം അനുസരിച്ചു എസ്രാ ശാസ്ത്രിയാണ് ഇതിന്റെ എഴുത്തുകാരന് യിസ്രായേല്യ കുടുംബങ്ങളുടെ നാമാവലിയോട് കൂടിയാണ് 1 ദിനവൃത്താന്തം ആരംഭിക്കുന്നത് യിസ്രായേലിന്റെ രാജാവായി അവരോധിക്കപ്പെട്ട ദാവീദിനെ പഴയ നിയമത്തിലെ ശ്രേഷ്ഠ വ്യക്തിത്വമായി അംഗീകരിച്ചു കൊണ്ടാണ് ആ ചരിത്രങ്ങളെ എഴുത്തുകാരന്‍ വിശദീകരിക്കുന്നത്. പുരാതന യിസ്രായേലിന്റെ രാഷ്ട്രീയവും മതപരവുമായ ചരിത്രത്തെക്കുറിച്ച് ഒരു വിശാല വീക്ഷമാണിവിടെ നല്കുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 450-400.
ബാബിലോണ്‍പ്രവാസത്തില്‍നിന്ന് മടങ്ങിവന്നതിനു ശേഷമാണ് രചന നടന്നിരിക്കുന്നത് എന്നത് സ്പഷ്ടമാണ്. 1 ദിന: 3:19-24 വാക്യങ്ങള്‍ ദാവീദിന്റെ വംശാവലി സെരുബ്ബാബേലിന് ശേഷം ആറാം തലമുറവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വീകര്‍ത്താവ്
പുരാതന യൂഹൂദ സമൂഹവും മറ്റു വായനക്കാരും.
ഉദ്ദേശം
ഈ പുസ്തകം പ്രവാസത്തില്‍ നിന്ന് മടങ്ങിവന്ന ജനത്തിനു ദൈവാരാധനയെപ്പറ്റി മനസ്സിലാക്കി കൊടുക്കുന്നതിനു തെക്കേ രാജ്യത്തിലെ ഗോത്രങ്ങളായിരുന്ന യെഹുദാ, ബെന്യാമിന്, ലേവി എന്നിവരുടെ ചരിത്രങ്ങള്‍ ആണിവിടെ വിവരിക്കുന്നത്. ഈ ഗോത്രങ്ങള്‍ ദൈവത്തോട് വളരെ വിശ്വസ്ത പുലര്‍ത്തിയവ ആയിരുന്നു. ദൈവം ദാവീദിനോടുള്ള ഉടമ്പടിയെ ഓര്ത്തു അവന്റെ തലമുറക്ക് സിംഹാസനത്തെ ഉറപ്പിച്ചു. ദൈവം ദാവീദിനെയും ശലോമോനെയും എഴുന്നേല്പിച്ച് ദൈവാരാധനക്കുള്ള ദൈവാലയം പണി കഴിപ്പിച്ചു. ബാബിലോന്യ അധിനിവേശ കാലത്ത് ശലമോന്റെ ദൈവാലയം തകര്‍ക്കപ്പെട്ടു.
പ്രമേയം
യിസ്രായെലിന്റെ ആത്മീയ ചരിത്രം
സംക്ഷേപം
1. വംശാവലി — 1:1-9:44
2. ശൌലിന്റെ മരണം — 10:1-14
3. ദാവീദിന്റെ കിരീടധാരണം, ഭരണം — 11:1-29:30
1
ആദാം, ശേത്ത്, ഏനോശ്, കേനാൻ, മഹലലേൽ, യാരെദ്, ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ, ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ. യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമ, സബ്തെക്കാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ. 10 കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. 11 മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, 12 നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, (ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു). കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. 13 കനാന്റെ ആദ്യജാതൻ സീദോൻ കൂടാതെ 14 ഹേത്ത്, യെബൂസി, അമോരി, 15 ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി, 16 സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
17 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്. 18 അർപ്പക്ഷാദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. 19 ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ. 20 യൊക്താന്റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, 21 യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, 22 എബാൽ, അബീമായേൽ, ശെബാ, 23 ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.
24 ശേം, അർപ്പക്ഷാദ്, ശേലഹ്, ഏബെർ, 25 പേലെഗ്, രെയൂ, ശെരൂഗ്, 26 നാഹോർ, തേരഹ്, അബ്രാം; 27 ഇവൻ തന്നെ അബ്രാഹാം. 28 അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
29 അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്. 30 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, 31 മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ എന്നിവർ യിശ്മായേലിന്റെ മറ്റുപുത്രന്മാർ.
32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്‍റെ പുത്രന്മാർ: ശെബാ, ദെദാൻ. 33 മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ. 34 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.
35 ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്. 36 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്. 37 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. 38 സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. 39 ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. 40 ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ. 41 അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ. 42 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ. 43 യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ. 44 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി. 45 യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി. 46 ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്ന് പേർ. 47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന് പകരം രാജാവായി. 48 സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന് പകരം രാജാവായി. 49 ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി. 50 ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. 51 ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു, 52 ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, 53 പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, 54 മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.