5
ആദാമിന്റെ പാരമ്പര്യം
1 ദിന. 1:1-4
ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു. ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും ഛായയിലും ഒരു മകന് ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു. ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി. ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ശേത്തിന് 105 വയസ്സായപ്പോൾ അവൻ ഏനോശിനെ ജന്മം നൽകി. ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. ശേത്തിന്റെ ആയുഷ്കാലം ആകെ 912 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ഏനോശിന് 90 വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി. 10 കേനാനെ ജനിപ്പിച്ച ശേഷം എനോശ് 815 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു. 11 ഏനോശിന്റെ ആയുഷ്കാലം ആകെ 905 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
12 കേനാന് 70 വയസ്സായപ്പോൾ അവൻ മഹലലേലിനെ*മഹലേല്‍-ദൈവത്തിനു സ്തോത്രം ജനിപ്പിച്ചു. 13 മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 14 കേനാന്റെ ആയുഷ്കാലം ആകെ 910 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
15 മഹലലേലിന് 65 വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി. 16 യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 17 മഹലലേലിന്റെ ആയുഷ്കാലം ആകെ 895 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
18 യാരെദിന് 162 വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. 19 ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 20 യാരെദിന്റെ ആയുഷ്കാലം ആകെ 962 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
21 ഹാനോക്കിന് 65 വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി. 22 മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് 300 വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു. 23 ഹാനോക്കിന്റെ ആയുഷ്കാലം ആകെ 365 വർഷമായിരുന്നു. 24 ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
25 മെഥൂശലഹിന് 187 വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി 26 ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് 782 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 27 മെഥൂശലഹിന്റെ ആയുഷ്കാലം ആകെ 969 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
28 ലാമെക്കിന് 182 വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി. 29 “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു. 30 നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 31 ലാമെക്കിന്റെ ആയുഷ്കാലം ആകെ 777 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
32 നോഹയ്ക്ക് 500 വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

*5. 12 മഹലേല്‍-ദൈവത്തിനു സ്തോത്രം