75
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.
ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു;
ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം അടുത്തിരിക്കുന്നു;
ഞങ്ങൾ അങ്ങയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ
ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.
സേലാ.
ഡംഭം കാട്ടരുതെന്ന് ഡംഭികളോടും
കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
ദൈവം ന്യായാധിപതിയാകുന്നു;
ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ
വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു;
അവിടുന്ന് അതിൽനിന്ന് പകരുന്നു;
ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.
ഞാനോ എന്നേക്കും പ്രസ്താവിക്കും;
യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.
10 ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും*ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും കൊമ്പുകളെല്ലാം ഞാന്‍ മുറിച്ചുകളയും;
നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

*75. 10 ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും കൊമ്പുകളെല്ലാം ഞാന്‍ മുറിച്ചുകളയും