82
സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം.
1 ദൈവം ദേവസഭയിൽ നില്ക്കുന്നു;
അവിടുന്ന് ദൈവങ്ങള്‍ എന്ന് വിളിക്കുന്നവരുടെ*ദൈവങ്ങള്‍ എന്ന് വിളിക്കുന്നവരുടെ ദൂതന്മാര്‍ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍ ഇടയിൽ ന്യായം വിധിക്കുന്നു.
2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും
ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും?
സേലാ.
3 എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;
പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
4 എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
5 അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
6 “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും
“നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.
8 ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ;
അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
*82. 1 ദൈവങ്ങള്‍ എന്ന് വിളിക്കുന്നവരുടെ ദൂതന്മാര്‍ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍