128
ദൈവഭക്തന്‍റെ പ്രതിഫലം
ആരോഹണഗീതം.
യഹോവയെ ഭയപ്പെട്ട്, അവിടുത്തെ
വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;
നീ ഭാഗ്യവാൻ; നിനക്കു നന്മവരും.
 
നിന്‍റെ ഭാര്യ നിന്‍റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും
നിന്‍റെ മക്കൾ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
യഹോവാഭക്തനായ പുരുഷൻ
ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
 
യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും;
നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും.
നിന്‍റെ മക്കളുടെ മക്കളെയും നീ കാണും.
യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.