91
1 അത്യുന്നതന്റെ മറവിൽ വസിക്കയും
സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും
നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും;
അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;
അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
5 രാത്രിയിലെ ഭയത്തെയും
പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും
ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
7 നിന്റെ വശത്തു ആയിരം പേരും
നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും,
എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു;
നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല;
ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 മത്തായി 4:6; ലൂക്കൊസ് 4:10നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു
അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 മത്തായി 4:6; ലൂക്കൊസ് 4:11നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു
അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
13 ലൂക്കൊസ് 10:19സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും;
ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും;
അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും;
കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും;
ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും;
എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.