സങ്കീർത്തനം 3
ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.
യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;
എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന്
അനേകർ എന്നെക്കുറിച്ചു പറയുന്നു.
സേലാ.
*ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്.
 
എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,
അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതുംഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത് അങ്ങാണ്.
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,
അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു.
സേലാ.
 
ഞാൻ കിടന്നുറങ്ങുന്നു;
യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന
പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
 
യഹോവേ, എഴുന്നേൽക്കണമേ!
എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ!
എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ;
ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
 
രക്ഷ യഹോവയിൽനിന്നു വരുന്നു.
അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ.
സേലാ.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.)

*സങ്കീർത്തനം 3:2 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്.

സങ്കീർത്തനം 3:3 ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത്

സങ്കീർത്തനം 3:8 സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.)