സങ്കീർത്തനം 67
ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ,
തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ—
സേലാ.
അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ,
അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
 
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ,
കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും
ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു.
സേലാ.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
 
അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു;
ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
അതേ, ദൈവം നമ്മെ അനുഗ്രഹിക്കും,
അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.
സംഗീതസംവിധായകന്.*സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

*സങ്കീർത്തനം 67:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.