സങ്കീർത്തനം 114
1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും
ഇസ്രായേൽ അവിടത്തെ ആധിപത്യവും*അഥവാ, രാജ്യം ആയിത്തീർന്നു.
3 ചെങ്കടൽ†മൂ.ഭാ. സമുദ്രം അവർ വരുന്നതുകണ്ട് ഓടിപ്പോയി,
യോർദാൻനദി പിൻവാങ്ങി;
4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും
മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
5 സമുദ്രമേ, നീ ഓടുന്നതെന്തിന്?
യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും
മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
8 അവിടന്ന് പാറയെ ജലാശയവും
തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.