23
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ എന്റെ ഇടയനാകുന്നു;
എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;
സ്വഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.
അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു;
തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും
ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;
അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ;
അങ്ങയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;
എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു* എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക.
നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

*23. 5 എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക