131
ദാവീദിന്റെ ഒരു ആരോഹണഗീതം.
യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;
ഞാൻ നിഗളിച്ചുനടക്കുന്നില്ല;
എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും
അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;
അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ
എന്റെ പ്രാണൻ അമ്മയുടെ മടിയിൽ ശാന്തമാ‍യി ഉറങ്ങുന്ന ശിശുവിനെപ്പോലെ
ശാന്തമായിരിക്കുന്നു.
യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.