സങ്കീർത്തനങ്ങൾ
ഒന്നാം പുസ്തകം.
1
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും
പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു
അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
യിരെമ്യാവു 17:8അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും
തക്കകാലത്തു ഫലം കായ്ക്കുന്നതും
ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;
അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.
ദുഷ്ടന്മാർ അങ്ങനെയല്ല;
അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല.
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;
ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

1:3 യിരെമ്യാവു 17:8