സങ്കീർത്തനം 8
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
അങ്ങയുടെ മഹത്ത്വം അവിടന്ന്
ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ*ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക.
അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു
വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
3 അവിടത്തെ വിരലുകളുടെ പണിയായ
ആകാശം,
അങ്ങു സ്ഥാപിച്ച
ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
തേജസ്സും ബഹുമാനവും അവരെ§അഥവാ, അവനെ മകുടമായി അണിയിച്ചിരിക്കുന്നു.
6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;
സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
7 ആടുകൾ, കന്നുകാലികൾ,
കാട്ടിലെ സകലമൃഗങ്ങൾ,
8 ആകാശത്തിലെ പറവകൾ,
സമുദ്രത്തിലെ മത്സ്യങ്ങൾ,
സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
9 ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”*സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
*സങ്കീർത്തനം 8:2 ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക.
†സങ്കീർത്തനം 8:5 അഥവാ, മനുഷ്യപുത്രനെ
‡സങ്കീർത്തനം 8:5 അഥവാ, ദൈവത്തെക്കാൾ
§സങ്കീർത്തനം 8:5 അഥവാ, അവനെ
*സങ്കീർത്തനം 8:9 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.